Home News പാതിവിലയ്ക്ക് സ്കൂട്ട‍ർ ലഭിച്ചവരുമായി പ്രചാരണയാത്ര; കെ എൻ ആനന്ദകുമാർ പദ്ധതിയിട്ടെന്ന് കണ്ടെത്തൽ

പാതിവിലയ്ക്ക് സ്കൂട്ട‍ർ ലഭിച്ചവരുമായി പ്രചാരണയാത്ര; കെ എൻ ആനന്ദകുമാർ പദ്ധതിയിട്ടെന്ന് കണ്ടെത്തൽ

by Sayana k
0 comments

പാതിവിലയ്ക്ക് സ്കൂട്ട‍ർ ലഭിച്ചവരുമായി പ്രചാരണയാത്ര നടത്താൻ സായ്​ഗ്രാമം ​ഗ്ലോബൽ ട്രസറ്റ് എക്സിക്യൂട്ടിവ് ഡയറക്ടർ കെ എൻ ആനന്ദകുമാർ പദ്ധതിയിട്ടെന്ന് കണ്ടെത്തൽ. എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ വഴി പ്രചാരണയാത്ര സംഘടിപ്പിക്കാനായിരുന്നു തീരുമാനം.ഇതിനായി കോണ്‍ഫെഡറേഷനിലെ സംഘടനകള്‍ക്ക് പാതിവില തട്ടിപ്പുകേസുകളിലെ മുഖ്യപ്രതി അനന്തു കൃഷ്ണന്‍ കത്ത് നല്‍കിയിരുന്നു. ഈ കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.


പരിസ്ഥിതി സംരക്ഷണത്തിനായി 44 നദികളിലും നദിയാത്ര നടത്താൻ ആനന്ദകുമാര്‍ പദ്ധതിയിട്ടിരുന്നത്. ഈ നദിയാത്രയുടെ വിളംബരത്തിന്റെ ഭാഗമായി 14 ജില്ലകളിലും ഇരുചക്രവാഹന റാലി സംഘടിപ്പിക്കാനായിരുന്നു അനന്തു കൃഷ്ണൻ ഒപ്പിട്ട സര്‍ക്കുലറിലെ നിര്‍ദേശം.നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷൻ്റെ ലെറ്റര്‍ പാഡില്‍, പ്രോജക്ട് ഇംപ്ലിമെന്റിങ് ഏജന്‍സികള്‍ക്കുള്ള സര്‍ക്കുലര്‍ എന്ന പേരിലാണ് നിര്‍ദേശം നല്‍കിയത്.50% സാമ്പത്തിക സഹായത്തോടെ ഇരുചക്രവാഹനങ്ങള്‍ കൈപ്പറ്റിയ വനിതകള്‍ നിര്‍ബന്ധമായും യാത്രയില്‍ പങ്കെടുക്കാനുള്ള ക്രമീകരണം നടത്തണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മിനിമം അഞ്ചുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലിയാണ് സംഘടിപ്പിക്കേണ്ടതെന്നും നിര്‍ദേശത്തിലുണ്ട്.


സംസ്ഥാനത്തെ 1,800-ൽ അധികം സന്നദ്ധസംഘടനകളെ ചേര്‍ത്തായിരുന്നു നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപവത്കരിച്ചത്. 18,000-ഓളം പേര്‍ക്ക്‌ സ്‌കൂട്ടര്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇത്രയും പേരെ നദിയാത്രയുടെ പ്രചാരണത്തിനായി ഉപയോഗിക്കാനായിരുന്നു നീക്കം. എന്നാല്‍, യാത്ര യാഥാര്‍ഥ്യമായില്ല. അനന്തു കൃഷ്ണനുമായി തെറ്റിപ്പിരിഞ്ഞതിനെത്തുടര്‍ന്ന് ആനന്ദ കുമാര്‍ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign