കഴുത്തിലെ മാല പുലിനഖം; പിന്നാലെ കോയമ്പത്തൂരിലെ വ്യവസായി വനംവകുപ്പിന്റെ പിടിയിൽ

യൂട്യൂബറെ കണ്ടപ്പോൾ തന്റെ കഴുത്തിലെ മാല പുലിനഖമാണെന്നും മറ്റും പറഞ്ഞ കോയമ്പത്തൂരിലെ വ്യവസായി ബാലകൃഷ്ണനെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.ദിവസങ്ങൾക്ക് മുൻപ് കോയമ്പത്തൂരിലെ ഒരു പരുപാടിയിൽ വെച്ചായിരുന്നു വ്യവസായി കഥ വെളിപ്പെടുത്തിയത്. കോയമ്പത്തൂർ മാപ്പിളൈ എന്ന യൂട്യൂബ് ചാനൽ അവതാരകനായ യുവാവ്, വ്യവസായിയുടെ കഴുത്തിലെ മാലയെപ്പറ്റി ചോദിക്കുകയായിരുന്നു. അപ്പോൾ ഇത് യഥാർത്ഥ പുലിനഖമാണെന്നും ആന്ധ്രാ പ്രാദേശിൽനിന്ന് വാങ്ങിയതാണെന്നും ബാലകൃഷ്ണൻ തുറന്നുപറഞ്ഞു. തുടർന്ന് ഈ പുലിനഖം വേട്ടയാടിയ ശേഷം എടുത്തതാണോ എന്ന് യുവാവ് ബാലകൃഷ്ണനോട് ചോദിക്കുന്നുണ്ട്. അല്ല എന്ന് ബാലകൃഷ്ണൻ പറയുന്നുണ്ട്. എന്നാൽ അടുത്തുണ്ടായിരുന്ന ഒരു സുഹൃത്ത് ബാലകൃഷ്ണൻ വേട്ടയ്ക്ക് പോയിട്ടുണ്ടാകുമെന്നും തുറന്നുപറയാൻ പറ്റാത്തതുകൊണ്ട് പറയാത്തതാണെന്നും പറയുന്നുണ്ട്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്