കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവതിയെ കാണാതായി

തൃശൂർ പാഞ്ഞാൾ കിള്ളിമംഗലത്ത് ക്ഷേത്രക്കുളത്തിൽ ഇറങ്ങിയ യുവതിയെ കാണാതായി.കിള്ളിമംഗലം സ്വദേശി ഗിരീഷിന്റെ ഭാര്യ നമിത(32)യെ ആണ് കാണാതായത്. ഗിരീഷുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. അപകടത്തിൽപ്പെട്ട ഗിരീഷിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

നമിതയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ ഇരുവരും കുളത്തിൽ മുങ്ങുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ ഗീരീഷിനെ രക്ഷപ്പെടുത്തിയെങ്കിലും നമിതയെ കണ്ടെത്താനായില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി തെരച്ചിൽ തുടരുകയാണ്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്