മാനസിക വൈകല്യമുള്ള യുവാവിനെ സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു

ബിഹാറിലെ മുസാഫര്‍ നഗറില്‍ വസ്തു തര്‍ക്കത്തെ തുടര്‍ന്ന് മാനസിക വൈകല്യമുള്ള യുവാവിനെ സഹോദരനും ഭാര്യയും ജീവനോടെ കത്തിച്ചു കൊന്നു. സുധീര്‍ കുമാർ എന്ന യുവാവിനെയാണ് ജ്യേഷ്ഠനും ഭാര്യ നീതുവും ചേർന്ന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നത്. ആദ്യം ഒരു ഇലക്ട്രിക് തൂണില്‍ കെട്ടിയിട്ട് സുധീറിനെ ജ്യേഷ്ഠനും ഭാര്യയും ചേർന്ന് മർദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീകൊളുത്തി കൊന്നത്.


കഴിഞ്ഞ ദിവസം രാത്രി നീതുവും സുധീര്‍ കുമാറും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന് ശേഷമാണ് സുധീർ കുമാറിനെ ഇരുവരും ചേർന്ന് മർദിച്ചതും തീകൊളുത്തി കൊലപ്പെടുത്തിയതും. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഒരു സെക്യൂരിറ്റി ജീവനക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സുധീർ മരിച്ചിരുന്നു.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്