പതിമൂന്നാം നിലയിൽ നിന്ന് വീണ കുട്ടിക്ക് രക്ഷകനായി യുവാവ്

കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്ന് വീണ കുട്ടിക്ക് രക്ഷകനായി യുവാവ്. മുംബൈയിലെ താനെയിലാണ് സംഭവം. കളിക്കുന്നതിനിടെ രണ്ട് വയസുള്ള കുഞ്ഞ് കെട്ടിടത്തിന്റെ പതിമൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു. ഇത് കണ്ട യുവാവ് ഓടിയെത്തുകയും കുഞ്ഞിനെ കൈയിൽ പിടിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.


വീഡിയോയിൽ കെട്ടിടത്തിന് താഴെ കൂടി ആളുകൾ നടന്നുപോകുന്നത് കാണാം. ഇതിൽ ഭാവേഷ് മാത്രെയുമുണ്ടായിരുന്നു. ഇതിനിടെ കുഞ്ഞ് താഴേയ്ക്ക് വീണു. സംഭവം ശ്രദ്ധയിൽപ്പെട്ട ഭാവേഷ് ഓടിയെത്തുകയും കുഞ്ഞിനെ കൈയിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞ് ഭാവേഷിന്റെ കൈയിൽ തട്ടി താഴെ വീണു. തൊട്ടടുത്ത നിമിഷം തന്നെ ഭാവേഷ് കുഞ്ഞിനെ വാരിയെടുത്തു. ഭാവേഷിന്റെ കൈയിൽ തട്ടിയതിനാൽ വീഴ്ചയുടെ ആഘാതം കുറഞ്ഞു. ഇതോടെ വലിയ അപകടമാണ് ഒഴിവായത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് ഭാവേഷിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്