ഉത്തർപ്രദേശിൽ ആത്മീയ ചടങ്ങിനിടെ വാച്ച് ടവർ തകർന്നുവീണ് അഞ്ച് പേർ മരിച്ചു

ജൈന സമുദായത്തിന്റെ ആത്മീയ ചടങ്ങായ ലഡ്ഡു മഹോത്സവത്തിനിടെയാണ് വാച്ച് ടവർ തകർന്നുവീണത്. 20 പേർക്ക് പരിക്കുണ്ട്. ബറൗത്ത് നഗരത്തിലായിരുന്നു സംഭവം. തടി കൊണ്ട് കെട്ടിയ താത്കാലിക വാച്ച് ടവർ ആണ് തകർന്നുവീണത്. മൂന്ന് നിലകളിലായിരുന്നു ടവർ പണിതത്. അധികം വീതിയില്ലാത്ത സ്ഥലമായിരുന്നതിനാലും വലിയ തിരക്കാണ് പ്രദേശത്ത് ഉണ്ടായിരുന്നതിനാലും വളരെ പണിപ്പെട്ടാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്