കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണം; സണ്ണി ജോസഫ് എംഎല്‍എ

കാട്ടുപന്നികളെ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്ന് സണ്ണി ജോസഫ് എംഎല്‍എ. പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടതെന്ന് എംഎല്‍എ പറഞ്ഞു. മലയോര സമര യാത്രയുടെ പൊതുയോഗത്തില്‍ കൊട്ടിയൂരില്‍ വെച്ചായിരുന്നു സണ്ണി ജോസഫിന്റെ പ്രസംഗം. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കാട്ടുപന്നിയെ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം വേണമെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു.

വന്യജീവി ആക്രമണവും കാര്‍ഷിക മേഖലയിലെ വില തകര്‍ച്ചയും ബഫര്‍സോണില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടിമാണ് പ്രതിപക്ഷ നേതാവിന്റെ മലയോര സമര യാത്ര. ഫെബ്രുവരി അഞ്ചിന് തിരുവനന്തപുരം അമ്പൂരിയിലാണ് ജാഥയുടെ സമാപനം.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്