മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി; പിതാവ് അറസ്റ്റിൽ

മകനെ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് കാട്ടി പാെലീസിൽ പരാതി നൽകിയ പിതാവ് അറസ്റ്റിൽ. ചെറിയ വെളിനല്ലൂർ റോഡുവിള ദാരുൽ സലാമിൽ നിസാമിനെയാണ് പൂയപ്പള്ളി പാെലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുമായി പിണങ്ങിക്കഴിയുന്ന നിസാമിനെക്കാണാൻ കഴിഞ്ഞ ദിവസം വീട്ടിലെത്തിയതായിരുന്നു മകൻ. മകനെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച ശേഷം കാണാനില്ലെന്ന് നാട്ടിൽ പ്രചരിപ്പിക്കുകയായിരുന്നു. പൂയപ്പള്ളി പൊലീസിൽ പരാതി നൽകുകയും ചെയ്തു. പൊലീസും നാട്ടുകാരും മണിക്കൂറുകളോളം നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു.

കുട്ടിയോട് വിവരങ്ങൾ ആരാഞ്ഞപ്പോഴാണ് നിസാറാണ് കുട്ടിയെ ടെറസിൽ ഒളിപ്പിച്ചതെന്ന് മനസിലാക്കാനായത്. പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും വ്യാജപരാതി നൽകിയതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്