അമ്മയുടെ മരണം ആരെയും അറിയിക്കാതെ മക്കൾ കഴിഞ്ഞത് എട്ട് ദിവസം

തെലങ്കാനനയിൽ അമ്മയുടെ മൃതദേഹത്തോടൊപ്പം മക്കൾ കഴിഞ്ഞത് എട്ട് ദിവസം. സെക്കന്ദരാബാദിലെ വാരസിഗുഡയിലാണ് സംഭവം. എട്ട് ദിവസം മുൻപാണ് പെൺകുട്ടികളുടെ അമ്മ ശ്രീലളിത മരിച്ചത്. എന്നാൽ മരണ വിവരം മക്കൾ ആരെയും അറിയിച്ചിരുന്നില്ല. ഇതിനിടയൽ പെൺകുട്ടികൾ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്കും ശ്രമിച്ചിരുന്നു. ദുർഗന്ധം വന്നപ്പോൾ അയൽക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്ത് വരുന്നത്. സത്രീയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ്‌ അറിയിച്ചു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്