കോളജ് ദിനാഘോഷം സംഘടിപ്പിച്ചു

കണ്ണൂർ കോളജ് ഓഫ് കോമേഴ്സിൻ്റെ കോളജ് ദിനാഘോഷം ‘ഫെസ്റ്റ് ആർട്ട് 2025’ മസ്കോട്ട് പാരഡൈസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കോളജ് ചെയർമാൻ സി. അനിൽകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
പ്രിൻസിപ്പാൾ ഡോ. വിജയമ്മ നായർ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എ.പി അൻവർ, വൈസ് പ്രിൻസിപ്പൾമാരായ പി.എസ് അനന്തനാരായണൻ, കെ. അജയകുമാർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ആർദ്ര സ്വാഗതവും ഷെസ്ന ഫാത്തിമ നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്