യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍

യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. പടപ്പേങ്ങാട് സ്വദേശി ഓലിയന്റകത്ത് മുഹമ്മദ് ഷഹീദ് നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ഒരു വര്‍ഷത്തിലധികമായി നിരന്തരം പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
തളിപ്പറമ്പ് ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരിയുടെ നിര്‍ദ്ദേശപ്രകാരം എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലാണ് മുഹമ്മദ് ഷഹീദിനെ അറസ്റ്റ് ചെയ്തത്. എളമ്പേരം കിന്‍ഫ്രാ വ്യവസായ പാര്‍ക്കിലെ ഒരു സ്ഥാപനത്തിലെ ജീവനക്കാരനാണ് ഷഹീദ്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്