കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി

കണ്ണൂർ സ്വദേശിയുടെ കാറിൽ നിന്ന് 9.5 കോടിയുടെ വ്യാജ നോട്ടുകൾ പിടികൂടി. തമിഴ്നാട് റോയപ്പേട്ടയിലാണ് സംഭവം. ദേശീയ അന്വേഷണ ഏജൻസിയും ആദായ നികുതി വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ണൂർ സ്വദേശി റാഷിദിന്റെ കാറിൽ നിന്ന് വ്യാജ നോട്ടുകൾ പിടികൂടിയത്.2000 രൂപയുടെ വ്യാജ നോട്ടുകളാണ് കാറിൽ നിന്ന് കണ്ടെടുത്തത്.


കോൺഗ്രസ് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. പ്രതിയെ ചോദ്യംചെയ്ത് വരികയാണ്. പ്രതിയുടെ ഹവാല ബന്ധങ്ങളും വിദേശ ഇടപാടുകളും സംബന്ധിച്ചുളള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.കറൻസിയുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ ശേഖരിച്ചുവരികയാണ്. ഹവാല ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്