കണ്ണൂര്‍ ജില്ലയില്‍ (ഫെബ്രുവരി 08 ശനി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

എല്‍ ടി ലൈനിനു സമീപമുള്ള മരച്ചില്ലകള്‍ വെട്ടി മാറ്റുന്ന പ്രവൃത്തിയുള്ളതിനാല്‍ ഏച്ചൂര്‍ സെക്ഷന് കീഴില്‍ ഇരുവങ്കൈ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി എട്ടിന് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12 വരെയും കച്ചേരിപറമ്പ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 12 മുതല്‍ വൈകുന്നേരം മൂന്ന് വരെയും ഭാഗികമായി വൈദ്യുതി മുടങ്ങും. എച്ച് ടി മെയിന്റനന്‍സിന്റെ ഭാഗമായി മാവിലച്ചാല്‍, മാവിലച്ചാല്‍ കനാല്‍, ഏച്ചൂര്‍ കോളനി ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ ഫെബ്രുവരി എട്ടിന് രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. എച്ച് ടി പോസ്റ്റ് ഷിഫ്റ്റിംഗ് വര്‍ക്ക് ഉള്ളതിനാല്‍  ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് അഞ്ച് വരെ പള്ളിയത്ത്, ചെമ്മാടം വായനശാല ട്രാന്‍സ്‌ഫോര്‍മര്‍ പരിധികളില്‍ വൈദ്യുതി മുടങ്ങും.

 

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്