മട്ടന്നൂർ : മട്ടന്നൂർ എക്സ്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേരയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവശ്ശേരി മുഖപ്പറമ്പ് ഭാഗത്തെ രണ്ട് വീടുകളിലായി നടത്തിയ പരിശോധനയിൽ കുഞ്ഞൻ മകൻ വിപഞ്ചിക ഹൗസിൽ ഷൈജുവിന്റെ വീട്ടിൽ നിന്നും 25 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും കണ്ടെടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു.
മറ്റൊരു പൂട്ടികിടന്ന വീട്ടിൽ വാർഡ് മെമ്പറുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചതിൽ 125 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. കെട്ടിട ഉടമയായ കല്ലിലാംതോട്ടിൽ നാരായണൻ മകൻ ബിജേഷിനെതിരെ കേസ് എടുത്തു. ബിജേഷ് ഒളിവിലാണ് .
റെയിഡിൽ എക്സ്സൈസ് ഇൻസ്‌പെക്ടർ ലോതർ എൽ പെരേര, അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്‌പെക്ടർ കെ ഉത്തമൻ, പ്രിവേന്റീവ് ഓഫീസർ പി.വി സുലൈമാൻ , കെ.കെ സാജൻ, സിവിൽ എക്സ്സൈസ് ഓഫീസർ മാരായ റിനീഷ് ഓർക്കാട്ടേരി, എ കെ റിജു , സി.വി റിജുൻ , ജി .ദൃശ്യ എന്നിവരും ഉണ്ടായിരുന്നു
ചാവശ്ശേരി പറമ്പിൽ എക്സൈസിന്റെ പരിശോധന: ചാരായവും വാഷും കണ്ടെടുത്തു
159
previous post
