Home News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ഹരിത കേരളം ജില്ലാ മിഷൻ ഏകദിന ശിൽപശാല 25ന്

ജില്ലയെ സമ്പൂർണ പച്ചത്തുരുത്താക്കുകയെന്ന ലക്ഷ്യവുമായി ഹരിത കേരളം ജില്ലാ മിഷൻ ഫെബ്രുവരി 25ന് രാവിലെ പത്തിന് എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ഏകദിന ശിൽപശാല സംഘടിപ്പിക്കുന്നു. വനം വകുപ്പിന്റെ ഉത്തരമേഖല സി.സി.എഫ് കെ.എസ് ദീപ ഉദ്ഘാടനം ചെയ്യും. ഹരിതകേരളം സംസ്ഥാന മിഷൻ അസി. കോ-ഓർഡിനേറ്റർമാരായ ടി.പി. സുധാകരൻ, എസ്.യു സഞ്ജീവ് , തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ജയ്‌സൺ മാത്യു എന്നിവർ പങ്കെടുക്കും.
പുതിയ പച്ചത്തുരുത്തുകൾ നട്ടുവളർത്തുന്നതിനാവശ്യമായ വൃക്ഷത്തൈകൾ സന്നദ്ധ പ്രവർത്തനത്തിലൂടെ സമാഹരിക്കാനും സ്വകാര്യ ഭൂമിയിൽ പച്ചത്തുരുത്തുകൾ വ്യാപിപ്പിക്കാനും വ്യക്തികളുടെയും സന്നദ്ധ സംഘടനകളുടെയും നഴ്‌സറികളുടെയും സഹകരണത്തോടെ നഗരങ്ങളിൽ പച്ചത്തുരുത്തുകൾ നട്ടു വളർത്താനുമുള്ള പദ്ധതികൾ ശിൽപശാലയിൽ  തയ്യാറാക്കും.

ആയുർവേദ മെഡിക്കൽ ഓഫീസർ: താൽക്കാലിക നിയമനം

ഇടുക്കി ജില്ലാ ആയുർവേദ ആശുപത്രി തൊടുപുഴയിൽ മെഡിക്കൽ ഓഫീസർ (കൗമാരഭ്യത്യം) തസ്തികയിൽ 1455 രൂപ ദിവസവേതന അടിസ്ഥാനത്തിൽ ഒഴിവ്.  ബി.എ.എം.എസ് ബിരുദവും, കൗമാരഭ്യത്യത്തിൽ ബിരുദാനന്തരബിരുദവും കൗൺസിൽ രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. 2024 ജനുവരി ഒന്നിന് 41 വയസ്സ് കഴിയാത്തവരാകണം അപേക്ഷകർ. ഇളവുകൾ അനുവദനീയം. ഉദ്യോഗാർത്ഥികൾ അതാത് പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ പ്രാദേശിക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 20 ന് മുമ്പായി ഹാജരാകണമെന്ന് എറണാകുളം ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു.

ജില്ലാ പഞ്ചായത്ത് വികസന സെമിനാർ 14ന്

ജില്ലാ പഞ്ചായത്തിന്റെ 2025-26 വാർഷിക പദ്ധതി വികസന സെമിനാർ ഫെബ്രുവരി 14ന് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്‌നകുമാരി അധ്യക്ഷയാകും.

രജിസ്‌ട്രേഷൻ വകുപ്പ് ജില്ലാതല അവലോകനയോഗം 14ന്

ജില്ലയിലെ സബ് രജിസ്ട്രാർ ഓഫീസുകളുടെയും കോമ്പൗണ്ടിങ്-സെറ്റിൽമെന്റ് സ്‌കീമുകളുടെയും പ്രവർത്തനങ്ങൾ, അണ്ടർവാല്വേഷൻ സെറ്റിൽമെന്റ് എന്നിവ വിലയിരുത്തുന്നതിന് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി 14ന്  ജില്ലാതല അവലോകനയോഗം ചേരും. കണ്ണൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ രാവിലെ 10.30 മുതൽ നടക്കുന്ന യോഗത്തിൽ രജിസ്ട്രേഷൻ ഇൻസ്പെക്ടർ ജനറൽ, ഉത്തരമേഖല രജിസ്ട്രേഷൻ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ, ജില്ലാ രജിസ്ട്രാർ(ജനറൽ), ജില്ലാ രജിസ്ട്രാർ(ഓഡിറ്റ്), ചിട്ടി ഓഡിറ്റർ, ചിട്ടി ഇൻസ്പെക്ടർ, 23 സബ് രജിസ്ട്രാർ ഓഫീസുകളിലെ സബ് രജിസ്ട്രാർമാർ തുടങ്ങിയവർ പങ്കെടുക്കും.

അസാപിൽ വിവിധ കോഴ്‌സുകൾ

അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് പാലയാടിൽ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാൻസ്ഡ് ടാലി, ടാലി പ്രൈം, വെബ് ഡിസൈനിംഗ്, സി ആന്റ് സി ++ പ്രോഗ്രാമിംഗ്, ബാങ്കിംഗ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ആന്റ് ഇൻഷുറൻസ്, ജാവ പ്രോഗ്രാമിംഗ്, പൈത്തോൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് ഡെവലപ്‌മെന്റ്, റീട്ടെയിൽ മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.  വിശദവിവരങ്ങൾ link.asapcsp.in/ilike ൽ ലഭ്യമാണ്. ഫോൺ:  9495999712

വൈദ്യുതി മുടങ്ങും

110 കെ.വി ലൈനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഫെബ്രുവരി 15, 16, 17 തീയതികളിൽ രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ അഴീക്കോട് സബ് സ്റ്റേഷനിലേക്കുള്ള വൈദ്യുതി വിതരണം ഉണ്ടാകില്ല. ഈ ദിവസങ്ങളിൽ അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും.  ഫെബ്രുവരി 15ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ അഴീക്കൽ 11 കെ.വി ഫീഡറിൽ പൂർണമായും വൈദ്യുതി മുടങ്ങും.

എൽ ടി ലൈനിന് സമീപമുള്ള മരച്ചില്ലകൾ വെട്ടി മാറ്റുന്ന പ്രവൃത്തി ഉള്ളതിനാൽ ഫെബ്രുവരി 14ന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ കൊട്ടാനച്ചേരി ചകിരി ട്രാൻസ്ഫോർമർ പരിധിയിലും, ഉച്ചയ്ക്ക് ഒന്ന് മുതൽ മൂന്ന് വരെ മായൻ മുക്ക് ട്രാൻസ്‌ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങും. എച്ച് ടി വർക്കിന്റെ ഭാഗമായി മീൻകടവ്, ഇടവച്ചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഒമ്പത് മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും

ലേലം

കെ.എ.പി നാലാം ബറ്റാലിയൻ ഭൂമിയിലെ തെങ്ങ്, മാവ്, പ്ലാവ് എന്നിവയിൽ നിന്നും ഫെബ്രുവരി മുതൽ ഡിസംബർ 31 വരെ കായ്ഫലങ്ങൾ ശേഖരിക്കുന്നതിനുള്ള അവകാശം  ഫെബ്രുവരി 19 ന് രാവിലെ 11ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് ലേലം ചെയ്യും.
കെ.എ.പി നാലാം ബറ്റാലിയൻ ഭൂമിയിലെ കശുമാവുകളിൽ നിന്നും ഫെബ്രുവരി മുതൽ  ജൂൺ 30 വരെ കശുവണ്ടി ശേഖരിക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 19 ന് രാവിലെ 11.15 ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് പുനർലേലം ചെയ്യും. ഫോൺ- 04972781316

ടെണ്ടർ ക്ഷണിച്ചു

ജില്ലാ ആശുപത്രിയിൽ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായ പാട്യം-ചെറുവാഞ്ചേരി ഡെകെയർ സെന്ററിലേക്ക് 12 സീറ്റുള്ള വാഹനം (ടെമ്പോ ട്രാവലർ) കരാറിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വാടകയ്ക്ക് ലഭിക്കുന്നതിന് കരാറുകാർ/ഏജൻസികളിൽ നിന്നും ടെണ്ടറുകൾ ക്ഷണിച്ചു. ഫെബ്രുവരി 25 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടറുകൾ സമർപ്പിക്കാം. ടെണ്ടർ സംബന്ധിച്ച വിവരങ്ങൾക്ക് ജില്ലാ ആശുപത്രിയിലെ ഡി.എം.എച്ച്.പിയുടെ ഓഫീസിൽ നിന്നും ലഭിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign