വയനാട് സന്ദർശനത്തായി പ്രിയങ്ക ഗാന്ധി എം പി എത്തി; കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും

പ്രിയങ്ക ഗാന്ധി എംപി വയനാട് സന്ദർശനത്തിനായി  കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. വിമാനത്താവളത്തിൽ നിന്ന് പ്രിയങ്ക ഗാന്ധി റോഡ് മാർഗം മാനന്തവാടിയിൽ പഞ്ചാരക്കൊല്ലിയിൽ കടുവാ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദർശിക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം ഒന്നേ മുക്കാലോടെ അന്തരിച്ച ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ വീട്ടിൽ കുടുംബാംഗങ്ങളെ കാണും. തുടർന്ന് കൽപ്പറ്റയിൽ കലക്ടറേറ്റിൽ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ പ്രിയങ്ക പങ്കെടുക്കും. തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യു.ഡി. എഫ്. മലയോര ജാഥയിൽ മേപ്പാടിയിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്ത് തിരികെ ഡൽഹിക്ക് പോകും.

Related posts

ഡി വൈ എഫ് ഐ സബ്‌കളക്ടർ ഓഫീസ് മാർച്ചിൽ ഉന്തും തള്ളും

കാഞ്ഞിരപ്പള്ളി റൂട്ടിൽ വാഹനാപകടം; സ്കൂ‌ൾ ബസ് ഡ്രൈവർക്ക് പരിക്ക്

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം