പരിയാരം കെകെഎൻപിഎം ജിവിഎച്ച്‌എസ്‌എസിൽ സ്‌ട്രീം ലാബും നവീകരിച്ച സയൻസ്‌ ലാബും തുറന്നു

സമഗ്രശിക്ഷാകേരളം പൊതുവിദ്യാഭ്യാസ വകുപ്പും കൊച്ചിൻ ശാസ്‌ത്ര സാങ്കേതിക സർവകലാശാലയു മായി ചേർന്ന്‌ നടപ്പാക്കുന്ന സ്‌ട്രീം ലാബും നവീകരിച്ച സയൻസ്‌ ലാബും പരിയാരം കെകെഎൻപിഎം ജിവിഎച്ച്‌എസ്‌എസിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ രത്‌നകുമാരി ഉദ്‌ഘാടനം ചെയ്‌തു.


സ്‌ട്രീം ഇക്കോസിസ്‌റ്റം ലേർണിങ്‌ ഹബ്ബ്‌ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികളിൽ ഗവേഷണാത്മക ചിന്തയിലൂടെ നൂതനാശങ്ങൾ വികസിപ്പിക്കാനും പ്രാവർത്തികമാക്കാനും കഴിയുംവിധമാണ്‌ ലാബ്‌ തയ്യാറാക്കിയത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ഷീബ അധ്യക്ഷയായി. ബ്ലോക്ക്‌ പഞ്ചായത്തംഗം ഇ സി മല്ലിക,ഇ സി വിനോദ്‌, കെ മനോജ്‌, പി കെ സഭിത്ത്‌, എം എം റോസ, വി വി ദിവാകരൻ, പി രഞ്‌ജിത്ത്‌, എ വി ശ്രീകല, എ കെ സബിത
തുടങ്ങിയവർ സംസാരിച്ചു.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്