ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ നാരായണ ദാസിന് മുന്‍കൂര്‍ ജാമ്യമില്ല

ചാലക്കുടിയിലെ വ്യാജ ലഹരിക്കേസിൽ നാരായണ ദാസിന് മുന്‍കൂര്‍ ജാമ്യമില്ല. ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസില്‍ പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് സുപ്രീം കോടതി തള്ളിയത്. ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. ഒരു സഹതാപവും പ്രതീക്ഷിക്കേണ്ട. ഷീല സണ്ണി 72 ദിവസം ജയിലില്‍ കഴിഞ്ഞു, നിങ്ങള്‍ 72 മണിക്കൂര്‍ പോലും ജയിലില്‍ കഴിഞ്ഞില്ലോല്ലോയെന്നുമായിരുന്നു സുപ്രീം കോടതിയുടെ വിമര്‍ശനം.


ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. 7 ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങണമെന്നായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ജനുവരി 27ന് ഹൈക്കോടതി പ്രതിക്ക് നല്‍കിയ നിര്‍ദ്ദേശം. കേസില്‍ മൂന്ന് മാസത്തിനകം കേസിലെ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കുറ്റപത്രം നല്‍കി നാലുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്