‘മൊബൈലിൽ ബ്ലോക്ക് ചെയ്‌തതിന് യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു’, പ്രതി പിടിയിൽ

ആലുവ യുസി കോളേജിനടുത്ത് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. മുപ്പത്തടം സ്വദേശി കൊല്ലകത്ത് അലിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അക്ഷയ സെൻ്റർ നടത്തുന്നയാളാണ് അലി. ചൂണ്ടി സ്വദേശിനിയായ യുവതിയുടെ നേരെയാണ് ഇയാൾ പെട്രോൾ ഒഴിച്ചത്.

സുഹൃത്തായിരുന്ന യുവതി അകന്നതിൻ്റെ വൈരാഗ്യത്തിലാണ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. അവൾ തന്നെ മൊബൈലിൽ ബ്ലോക്ക് ചെയ്തു. ഇതിന് പുറമേ വീട്ടിൽ വരുന്നത് വിലക്കി. ഇതെല്ലാം തന്നെ പ്രകോപിപ്പിച്ചെന്നും പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ആലുവയിൽ സ്കൂട്ടറിൽ പോകുകയായിരുന്ന യുവതിയെ പ്രതി ബൈക്കിലെത്തി തടഞ്ഞു നിർത്തിയ ശേഷം ദേഹത്ത് പെട്രോൾ ഒഴിക്കുകയായിരുന്നു. ഇതിനിടെ യുവതി ഓടി ഒരു വീട്ടിൽ അഭയം തേടി. ഇതോടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്