അപകടാവസ്ഥയിലായി പുളിങ്ങോം വില്ലേജ് ഓഫിസ് കെട്ടിടം

ഏതുസമയത്തും നിലം പൊത്താവുന്ന പുളിങ്ങോം വില്ലേജ് ഓഫിസ് കെട്ടിടം പുതുക്കി പണിയണമെന്ന ആവശ്യം ശക്തമാകുന്നു.1995 ഡിസംബർ ഒന്നിന് ഉദ്ഘാടനം ചെയ്ത കെട്ടിടം കാലപ്പഴക്കം മൂലം തകർന്നു വീഴാറായ നിലയിലാണ്. മലയോര മേഖലയിലെ ഒട്ടുമിക്ക വില്ലേജ് ഓഫിസുകളും ഇതിനകം തന്നെ സ്മാർട്ടായി കഴിഞ്ഞുവെ ങ്കിലും പുളിങ്ങോം വില്ലേജ് ഓഫിസിനോട് മാത്രം കടുത്ത അവഗണനയാണ് തുടരുന്നത്.

പുളിങ്ങോം വില്ലേജ് ഓഫിസ് കെട്ടിടം പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ടു നാട്ടുകാരും വിവിധ സംഘടനകളും നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും അനുകൂല നടപടികളൊന്നും ഉണ്ടായില്ല.കെട്ടിടത്തിൻ്റെ ചുമരുകളും മേൽക്കൂരയും അടർന്നു വീഴാനും ജനലുകളും വാതിലുകളും ദ്രവിക്കാനും തുടങ്ങിയിട്ടു നാളുകൾ ഏറെയായി. ഓഫിസിലെ ജീവനക്കാരും വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന നാട്ടുകാരും ഭീതിയോടെയാണ് ഇവിടെ നിൽക്കുന്നത്. കേരളവും കർണാടകയും തമ്മിൽ അതിർത്തി തർക്കം നിലനിൽക്കുന്ന പ്രദേശങ്ങൾ പുളിങ്ങോം വില്ലേജിന്റെ പരിധിയിൽ വരുന്നതാണ്.എന്നിട്ടും ആധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമിക്കാൻ അധികൃതർ തയാറാകാത്തത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Related posts

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

വൈദ്യുതി മുടങ്ങും

ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിങ് ; ജില്ലയിലാകെ 1379 പരാതികൾ