തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകളുടെയും ഡിവിഷനുകളുടെയും അതിർത്തി നിർണയവും വിഭജനവുമായി പരാതികളാണ് പരിഗണിച്ചത്. ജില്ലയിലെ 76 തദ്ദേശ സ്ഥാപനങ്ങളിലായി 1379 പരാതികളാണ് ലഭിച്ചത് മുഴുവൻ ജില്ലകളിലേയും ഹിയറിങ്ങുകൾ പൂർത്തിയായ ശേഷം കമ്മീഷൻ്റെ ഫുള്ള് സിറ്റിംഗ് ചേരുമെന്ന് കമ്മിഷൻ ചെയർമാനും സംസ്ഥാന തിരഞെടുപ്പ് കമ്മീഷണറുമായ എ ഷാജഹാൻ അറിയിച്ചു കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ഹെയറിങ്ങിൽ കമ്മീഷൻ ചെയര്മാന് എ ഷാജഹാൻ കമ്മീഷൻ അംഗം എസ് ഹരികിഷോർ കളക്ടർ അരുൺ കെ വിജയൻ കമ്മിഷൻ സെക്രട്ടറി ജോസ്‌നമോൾ എന്നിവർ പരാതികൾ നേരിട്ട് പരിഗണിച്ചു. 126 പരാതികൾ ലഭിച്ച തലശ്ശേരി നഗരസഭയിൽ നിന്നാണ് കൂടുതൽ പരാതികൾ.