യുവാവ് വലിച്ചെറിഞ്ഞ മാലിന്യം പൊതിഞ്ഞ് പാഴ്സലാക്കി ന​ഗരസഭാം​ഗങ്ങൾ തിരികെ വീട്ടിലെത്തിച്ച് നൽകി

മാലിന്യം വലിച്ചെറിഞ്ഞ യുവാവിന് തിരികെ അത് തന്നെ പാഴ്സലാക്കി നൽകി കുന്നംകുളം ന​ഗരസഭ. കഴിഞ്ഞ ദിവസമാണ് യുവാവ് വലിച്ചെറിഞ്ഞ മാലിന്യം പൊതിഞ്ഞ് പാഴ്സലാക്കി ന​ഗരസഭാം​ഗങ്ങൾ തിരികെ വീട്ടിലെത്തിച്ച് നൽകിയത്.കുന്നംകുളം ന​ഗരസഭയുടെ പട്ടാമ്പി മെയിൻ റോഡിലാണ് ഐടിഎ ഉദ്യോ​ഗസ്ഥനായ യുവാവ് മാലിന്യം വലിച്ചെറിഞ്ഞത്. ശുചീകരണ പ്രവർത്തിനെത്തിയ ആളാണ് വഴിയരികിൽ പാക്ക് ചെയ്ത് പെട്ടിയിലാക്കിയ മാലിന്യം കണ്ടെത്തുന്നത്. പിന്നാലെ ശുചീകരണ തൊഴിലാളി ഇത് ന​ഗരസഭയെ അറിയിച്ചു. എന്നാൽ മാലിന്യം തള്ളിയ പായ്ക്കറ്റിൽ പേരും അഡ്രസും ഉള്ളതിനാൽ ന​ഗരസഭ അധികൃതർക്ക് കാര്യം എളുപ്പമായി.

പിന്നാലെ ഇയാളെ ഫോണിൽ വിളിച്ച് ഒരു കൊറിയറുണ്ടെന്ന് പറഞ്ഞ് ലൊക്കേഷൻ മനസ്സിലാക്കിയെടുത്ത അധികൃതർ മാലിന്യം പാക്ക് ചെയ്ത് വീട്ടിലെത്തിക്കുകയായിരുന്നു.വീട്ടിലെത്തി കൈമാറിയപ്പോഴാണ് താൻ വലിച്ചെറിഞ്ഞ മാലിന്യം തന്നെയാണ് തിരികെയെത്തിയത് എന്ന് മനസ്സിലായത്. നായയെ മൃ​ഗാശുപത്രിയിൽ കൊണ്ടുപോകുന്നതിനടയിലാണ് ആരുമറിയാതെ ഇയാൾ മാലിന്യം ഇവിടെ നിക്ഷേപിക്കുന്നത്. സംഭവത്തിൽ പല ന്യായീകരണങ്ങൾ പറഞ്ഞു ഒഴിവാകാൻ ശ്രമിച്ചെങ്കിലും നഗരസഭ യുവാവിന് 5,000 രൂപ പിഴ ഈടാക്കുകയായിരുന്നു.

Related posts

ഡൽഹിയിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 4 തീവ്രത രേഖപ്പെടുത്തി

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ തൂങ്ങി മരിച്ചു; മനസികസമ്മർദ്ദമെന്ന് സംശയം

വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്